SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

രാഷ്ട്രീയത്തിലെ പെൺ കരുത്ത്

pic

ന്യൂയോർക്ക് : 1893ൽ ന്യൂസിലൻഡ് സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ലോകത്തെ ആദ്യ രാജ്യമായി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള വർഷങ്ങളിൽ ഡസൻ കണക്കിന് രാജ്യങ്ങൾ ന്യൂസിലൻഡിന്റെ പാത പിന്തുടർന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നിരവധി രാജ്യങ്ങൾ സ്വാതന്ത്ര്യം നേടിയപ്പോൾ, അവരുടെ ഭരണഘടനകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ വോട്ടവകാശം ഉറപ്പുനൽകി.

എന്നിരുന്നാലും, 1960 ജൂലൈ 21നാണ് ലോകത്ത് ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രി അധികാരത്തിലേറിയത്. ശ്രീലങ്കയുടെ (അന്ന് സിലോൺ) സിരിമാവോ ബണ്ഡാരനായകെ ആണത്. 34 വർഷം ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ അദ്ധ്യക്ഷ പദവി അലങ്കരിച്ച സിരിമാവോ മൂന്ന് തവണ ലങ്കയുടെ പ്രധാനമന്ത്രിയായി. രണ്ട് തവണ പ്രതിപക്ഷ നേതാവായും തിളങ്ങി.

ഭർത്താവും മുൻ പ്രധാനമന്ത്രിയുമായ സോളമൻ ബണ്ഡാരനായകെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിരിമാവോ പാർട്ടിയുടെ തലപ്പത്തെത്തിയത്. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഉന്നമനത്തിനായി അവർ പ്രവർത്തിച്ചു. സിരിമാവോയുടെ മകൾ ചന്ദ്രിക കുമാരതുംഗ രാജ്യത്തെ പ്രസിഡന്റും പ്രധാനമന്ത്രിയുമായി. 2000ത്തിൽ 84 -ാം വയസിൽ സിരിമോവോ അന്തരിച്ചു.

1974ലാണ് ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന് വനിതാ പ്രസിഡന്റുണ്ടായത്. അർജന്റീനയുടെ ഇസബെൽ പെറോൺ ആണത്. പിന്നീട് സ്ത്രീകൾ വലിയ രാഷ്ട്രീയ മുന്നേ​റ്റങ്ങൾ നടത്തി. ഇന്ദിരാ ഗാന്ധി (ഇന്ത്യ)​,​ ഗോൾഡ മെയർ (ഇസ്രയേൽ)​,​ മാർഗ്രറ്റ് താച്ചർ (യു.കെ)​,​ ബേനാസീർ ഭൂട്ടോ (പാകിസ്ഥാൻ)​ തുടങ്ങിയവർ ലോക രാഷ്ട്രീയത്തിൽ കരുത്തിന്റെ പ്രതീകമായി. 2024 ആയപ്പോഴേക്കും, ലോകത്തിലെ മൂന്നിലൊന്നിലധികം രാജ്യങ്ങളിലും ഒരു സ്ത്രീ ഭരണത്തലപ്പത്ത് എത്തിക്കഴിഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360