
പെഷവാർ: വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതിലുള്ള വൈരാഗ്യത്തിൽ അഡ്മിനെ വെടിവച്ചു കൊന്നു. പാകിസ്ഥാനിലെ പെഷവാറിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. മുഷ്താഖ് അഹ്മ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. പിന്നാലെ അഷ്ഫാഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി.
ചാറ്റിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് പ്രാദേശിക ഗ്രൂപ്പിൽ നിന്ന് അഷ്ഫാഖിനെ അഹ്മ്മദ് നീക്കിയത്. പ്രശ്നം സംസാരിച്ച് തീർക്കാൻ ഇരുവരും കൂടിക്കാഴ്ച നടത്തി. അഹ്മ്മദ് സംസാരിക്കുന്നതിനിടെ അഷ്ഫാഖ് കൈയ്യിൽ കരുതിയിരുന്ന തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. പെഷവാർ ഉൾപ്പെടുന്ന ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ അക്രമ സംഭവങ്ങൾ വ്യാപകമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |