
സിയോൾ: സാംസമംഗ് ഇലക്ട്രോണിക്സിന്റെ കോ-ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഹാൻ ജോംഗ് ഹീ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം. സാംസംഗിന്റെ കൺസ്യൂമർ ഇലക്ട്രോണിക്സിന്റേയും മൊബൈൽ ഡിവൈസെസ് ഡിവഷന്റേയും തലവനായിരുന്നു. 40 വർഷങ്ങൾക്ക് മുമ്പാണ് ഹാൻ സാംസംഗിലെത്തുന്നത്. ടിവി വ്യവസായരംഗത്താണ് തുടക്കം. 2022ൽ സാംസംഗി ഇലക്ട്രോണിക്സിന്റെ സി.ഇ.ഒയും വൈസ് ചെയർമാനുമായി. കമ്പനിയുടെ ബോർഡ് അംഗം കൂടിയായിരുന്നു അദ്ദേഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |