
നെയ്‌പിഡോ: മ്യാൻമർ - തായ്‌ലൻഡ് ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. മ്യാൻമറിൽ മാത്രം 2,719 പേർ കൊല്ലപ്പെട്ടു. 4,521 പേർക്ക് പരിക്കേറ്റു. 441 പേരെ കാണാതായി. മരണ സംഖ്യ 3,000 കടക്കുമെന്ന് പട്ടാള ഭരണകൂടം മുന്നറിയിപ്പ് നൽകി. ഭക്ഷണത്തിനും വെള്ളത്തിനും രാജ്യത്ത് ക്ഷാമമുണ്ട്. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള മതിയായ കേന്ദ്രങ്ങളുമില്ല.
അതേ സമയം, തായ്‌ലൻഡിൽ മരണം 21 ആയി. ബാങ്കോക്കിൽ തകർന്ന 30 നില കെട്ടിടത്തിനിടെയിൽ കുടുങ്ങിയ 70ലേറെ പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ അസ്തമിച്ചു. സ്കാനറുകളുടെ സഹായത്തോടെ 12 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. എന്നാൽ ഭീമൻ കോൺക്രീറ്റ് സ്ലാബുകളും മറ്റ് കെട്ടിടാവശിഷ്ടങ്ങളും നീക്കാതെ ഇവ പുറത്തെടുക്കാനാകില്ല.
വെള്ളിയാഴ്ചയാണ് മ്യാൻമറിനെ നടുക്കി 7.7 തീവ്രതയിലെ ഭൂകമ്പമുണ്ടായത്. ഭൂകമ്പം അയൽരാജ്യമായ തായ്‌ലൻഡിലും നാശംവിതയ്ക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |