SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

ഹിസ്ബുള്ള നേതാവിനെ വധിച്ച് ഇസ്രയേൽ

pic

ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ടിന്റെ തെക്കൻ മേഖലയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് അടക്കം 4 പേർ കൊല്ലപ്പെട്ടു. ഹിസ്ബുള്ള കമാൻഡറും ഇറാന്റെ ഖുദ്സ് ഫോഴ്സ് അംഗവും കൂടിയായ ഹസൻ ബ്‌ദെയ്റിനെയാണ് വധിച്ചത്. ഇസ്രയേലി ജനതയെ ആക്രമിക്കാനുള്ള ഗാസയിലെ ഹമാസിന്റെ പദ്ധതിയ്ക്ക് ഇയാൾ സഹായം നൽകിയെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു.

ഇയാളുടെ മകനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ലെബനീസ് നേതാക്കൾ രംഗത്തെത്തി. നവംബറിൽ ലെബനീസ് അതിർത്തിയിൽ ഇസ്രയേൽ - ഹിസ്ബുള്ള വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ ഹിസ്ബുള്ള സാന്നിദ്ധ്യം ആരോപിച്ച് അടുത്തിടെയായി ബെയ്റൂട്ടിലടക്കം ഇസ്രയേൽ വ്യോമാക്രമണങ്ങൾ നടത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360