
ന്യൂയോർക്ക്: ബേക്കറികളിലും റെസ്റ്റോറന്റുകളിലും കയറിയാൽ നമ്മളിൽ പലരുടെയും കണ്ണുകൾ ടൊമാറ്റോ കെച്ചപ്പിനെ ആയിരിക്കും തിരയുക. രുചി കൂട്ടാൻ പലഹാരങ്ങൾക്കൊപ്പം കെച്ചപ്പ് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറി.
പക്ഷേ, കെച്ചപ്പിനെ സ്നാക്കായി കഴിക്കാൻ പറ്റുമോ ? പറ്റും എന്നാണ് ഉത്തരം ! ഒരു ഇൻസ്റ്റഗ്രാം ഉപഭോക്താവ് ഇതിന്റെ വീഡിയോയും പങ്കുവച്ചു. ഡീപ്പ്-ഫ്രൈഡ് കെച്ചപ്പിനെ വീട്ടിൽ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് വീഡിയോയിൽ കാട്ടുന്നു. ഒരു പാത്രം കെച്ചപ്പിലേക്ക് ജെലാറ്റിൻ ചേർത്ത് മിക്സ് ചെയ്യുന്നു. മിശ്രിതം ഐസ് ക്യൂബ് ട്രേയിലാക്കി തണുപ്പിച്ചെടുക്കുന്നു.
ശേഷം കെച്ചപ്പ് ക്യൂബുകൾ ശേഖരിച്ച് മാവ്, ബ്രെഡ് പൊടി, മുട്ട അടിച്ചെടുത്തത് എന്നിവയിൽ മുക്കിയെടുത്ത് തിളച്ച എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറമാകും വരെ ഫ്രൈ ചെയ്തെടുക്കുന്നു. ക്രിസ്പി ഡീപ്പ്-ഫ്രൈഡ് കെച്ചപ്പ് റെഡി ! വീഡിയോ വൈറലായെങ്കിലും വിചിത്ര റെസിപ്പിക്കെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |