SignIn
Kerala Kaumudi Online
Thursday, 22 October 2026 6.46 PM IST

രാഷ്ട്രപതിയെ ആദരിച്ച് പോർച്ചുഗൽ

pic

ലിസ്ബൺ: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ 'സി​റ്റി കീ ഒഫ് ഓണർ ' ബഹുമതി നൽകി ആദരിച്ച് പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബൺ നഗരം. ലിസ്ബൺ സി​റ്റി ഹാളിൽ നടന്ന ചടങ്ങിൽ ലിസ്ബൺ മേയർ മുർമുവിന് ബഹുമതി സമ്മാനിച്ചു. അംഗീകാരത്തിന് മേയർക്കും ലിസ്ബൺ ജനതയ്ക്കും മുർമു നന്ദി രേഖപ്പെടുത്തി. ഡിജി​റ്റൽ പരിവർത്തനം അടക്കം വിവിധ മേഖലകളിൽ ഇന്ത്യയ്ക്കും പോർച്ചുഗലിനും കൂടുതൽ സഹകരിക്കാൻ കഴിയുമെന്ന് മുർമു പറഞ്ഞു. പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റെബേലോ ഡിസൂസ സംഘടിപ്പിച്ച വിരുന്നിലും മുർമു പങ്കെടുത്തു. ഇന്ത്യയും പോർച്ചുഗലും നയതന്ത്ര ബന്ധത്തിന്റെ 50 -ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ ഡിസൂസയുടെ ക്ഷണപ്രകാരമാണ് മുർമു പോർച്ചുഗലിലെത്തിയത്. രണ്ടു ദിവസം നീളുന്ന ഔദ്യോഗിക സന്ദർശനത്തിനായി മുർമു ഇന്ന് സ്ലോവാക്യയിലേക്ക് തിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360