SignIn
Kerala Kaumudi Online
Thursday, 22 October 2026 4.41 PM IST

ഡ്രോൺ ആക്രമണം: യുക്രെയിനിൽ 5 മരണം

f

കീവ്: യുക്രെയിനിലെ ചെർണീവ് മേഖലയിലെ പ്രൈലുകി പട്ടണത്തിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഡൊണെസ്ക്, ഖാർക്കീവ്, സുമി, ചെർണീവ് തുടങ്ങിയ പ്രദേശങ്ങൾക്ക് നേരെ റഷ്യ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും വിക്ഷേപിച്ചെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. അതേ സമയം, ഞായറാഴ്ച രാജ്യത്തെ എയർബേസുകളിൽ യുക്രെയിൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് ഉചിതമായ സമയത്ത് ഇരട്ടിവീര്യത്തിൽ തിരിച്ചടി നൽകുമെന്ന് റഷ്യ ആവർത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360