SignIn
Kerala Kaumudi Online
Monday, 21 September 2026 12.34 AM IST

ട്രംപിനെ അഭിനന്ദിച്ച് സെലെൻസ്കി

a

കീവ്: ഗാസ സമാധാന പദ്ധതിയെ അഭിനന്ദിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി.

ഗാസയിൽ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ,റഷ്യൻ യുദ്ധവും അവസാനിപ്പിക്കാൻ കഴിയുമെന്ന് സെലൻസ്കി എക്സിൽ കുറിച്ചു. ട്രംപുമായി വളരെ ഫലപ്രദമായ ഫോൺ സംഭാഷണം നടത്തിയെന്നും സെലൻസ്കി പോസ്റ്രിൽ പറഞ്ഞു.യുക്രെയ്‌നിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും ഇത് ഉറപ്പാക്കാൻ ഇരുപക്ഷവും പ്രവർത്തിക്കേണ്ട വ്യക്തമായ കരാറുകളെക്കുറിച്ചും ട്രംപുമായി ചർച്ച ചെയ്തതായി സെലെൻസ്‌കി പറഞ്ഞു.ട്രംപിന് നന്ദി പറഞ്ഞാണ് സെലൻസ്കി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360