SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

'അദ്ദേഹം സ്വർഗത്തിൽ പ്രവേശിച്ചു' മരണവാർത്ത വായിച്ച് പൊട്ടിക്കരഞ്ഞ് അവതാരകർ

d

ടെഹ്റാൻ: 'ഇസ്ലാമിക സംരക്ഷണത്തിനായി വിശ്രമമില്ലാതെ പോരാടിയശേഷം കാരുണ്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പിതാവ് രക്തസാക്ഷിത്വം വഹിച്ചു. ' ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ മരണ വാർത്ത ലോകത്തെ അറിയിച്ചുകൊണ്ട് വാർത്താ അവതാരകൻ പൊട്ടിക്കരഞ്ഞു- ഈ വീഡിയോ ലോകമാകെ പ്രചരിച്ചു. മറ്റൊരു ഇറാനിയൻ മാദ്ധ്യമമായ പ്രസ് ടിവിയുടെ അവതാരകയും വാർത്ത വായിക്കുന്നതിനിടെ കരച്ചിലടക്കാനാകാതെ ഇരുന്നു. 'അദ്ദേഹം പരമോന്നത സ്വർ​ഗത്തിൽ പ്രവേശിച്ചിരിക്കുന്നു. ഒരു തിരിച്ചടി വരുന്നുണ്ട്. അവർ ചെയ്തതിന്റെ ഫലം അവർ കാണും. അദ്ദേഹം പാലസ്തീനിലെ കുട്ടികൾക്ക് വേണ്ടി നിന്നു. അദ്ദേഹം ലെബനനിലെ കുട്ടികൾക്ക് വേണ്ടി നിന്നു. ഇന്ന് അദ്ദേഹത്തെ ഓർത്ത് ദുഃഖിക്കുന്നവർ ലോകമെമ്പാടുമുള്ള അനാഥരായിരിക്കും'-പ്രസ് ടിവിയുടെ അവതാരക മറിയം അസർചെഹ്ർ കരഞ്ഞുകൊണ്ട് പറഞ്ഞുനിറുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360