SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

യു.എസ് അക്രമണം ശക്തമാക്കുന്നു; മുന്നറിയിപ്പുമായി പീറ്റ് ഹെഗ്‌സെത്ത്

a

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികൾ അമേരിക്ക അതീവ ശക്തമാക്കുന്നെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. സംഘർഷം തുടങ്ങിയ ശേഷമുള്ളആഘാതമേറിയ ആക്രമണ പരമ്പരക്കാണ് ലോകം സാക്ഷ്യം വഹിക്കുകയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി കൂട്ടിച്ചേർത്തു. പെന്റഗണിൽ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്‌നിനൊപ്പം നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനുള്ളിൽ തങ്ങൾ നടത്തുന്ന ഏറ്റവും തീവ്രമായ ആക്രമണ ദിവസമായിരിക്കും.ചരിത്രത്തിലില്ലാത്ത വിധം യുദ്ധവിമാനങ്ങളും ബോംബറുകളും ഉപയോഗിച്ചുള്ള സൈനിക നീക്കമാണ് യു.എസ് നടത്തുന്നത്. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള കൃത്യമായ ആക്രമണമാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ ആഗോളതലത്തിൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ജനവാസ കേന്ദ്രങ്ങളും സ്കൂളുകളും ആശുപത്രികളും മറയാക്കിയാണ് ഇറാൻ മിസൈലുകൾ വിക്ഷേപിക്കുന്നതെന്നും, സ്വന്തം ജനതയുടെ ജീവൻ ഇറാൻ നേതൃത്വം മനഃപൂർവ്വം അപകടത്തിലാക്കുന്നുവെന്നും ഹെഗ്‌സെത്ത് ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360