SignIn
Kerala Kaumudi Online
Saturday, 27 June 2026 12.46 PM IST

സൗദിയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

pic

 സൗദി അറേബ്യയിലെ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 18ന് ഇറാൻ മിസൈലിന്റെ അവശിഷ്ടം പതിച്ചാണ് മരണം സംഭവിച്ചത്. ഇതോടെ സംഘർഷത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 6 ആയി

 ഇറാന്റെ ഡ്രോൺ ആക്രമണത്തെ തുടർന്ന് കുവൈറ്റിൽ മിന അൽ - അഹ്‌മ്മദി റിഫൈനറിയിലും ബഹ്റൈനിലെ ഒരു വെയർഹൗസിലും ഇസ്രയേലിലെ ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിലും തീപിടിത്തം


 ഇസ്രയേൽ, യു.എ.ഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളെ ലക്ഷ്യമാക്കിയ ഇറാനിയൻ മിസൈലുകളെയും ഡ്രോണുകളെയും തകർത്തു

 ഇറാൻ നഗരങ്ങളിൽ യു.എസ്-ഇസ്രയേൽ ആക്രമണം ശക്തം. ടെഹ്റാന് മുകളിലൂടെ പറന്ന യു.എസിന്റെ എഫ്-35 യുദ്ധവിമാനം ആക്രമിക്കപ്പെട്ടു. കേടുപാട് സംഭവിച്ച വിമാനം മിഡിൽ ഈസ്റ്റിലെ ഒരു യു.എസ് ബേസിൽ അടിയന്തരലാൻഡിംഗ് നടത്തി. പൈലറ്റ് സുരക്ഷിതൻ

 ഇസ്രയേൽ ആക്രമണത്തിൽ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു


 ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലുള്ള ഇസ്രയേലി, അമേരിക്കൻ ഉദ്യോഗസ്ഥരെ ലക്ഷ്യംവയ്ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

 ചെക്ക് റിപ്പബ്ലിക്കിൽ ഇസ്രയേലി കമ്പനിയുടെ ആയുധ നിർമ്മാണ ഫാക്ടറി കത്തിച്ചു. പിന്നിൽ 'എർത്ത്‌ക്വേക്ക് ഫാക്‌ഷൻ' എന്ന അധോലോക സംഘടന

 യു.എസിലേക്കുള്ള ആയുധക്കയറ്റുമതി നിറുത്തി സ്വിറ്റ്സർലൻഡ്. യുദ്ധത്തിൽ രാജ്യം സ്വീകരിച്ച നിഷ്പക്ഷ നിലപാട് മുൻനിറുത്തിയാണ് തീരുമാനം


# 'ഞാൻ ജീവനോടെയുണ്ട് ' !


' ആദ്യം തന്നെ പറയട്ടെ, ഞാൻ ജീവനോടെയുണ്ട്. നിങ്ങളെല്ലാം സാക്ഷികളാണ്...' ജെറുസലേമിൽ വിദേശ മാദ്ധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യവെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. നെതന്യാഹു കൊല്ലപ്പെട്ടെന്നും അദ്ദേഹത്തിന്റേതായി പുറത്തുവന്ന വീഡിയോകൾ എ.ഐ ആണെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് തത്സമയ പത്ര സമ്മേളനം നടത്തി അഭ്യൂഹങ്ങളെ നെതന്യാഹു പൊളിച്ചടുക്കിയത്. ട്രംപിന്റെ ആവശ്യപ്രകാരം ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം നിറുത്തിവച്ചതായി നെതന്യാഹു അറിയിച്ചു.

# മൊജ്തബായുടെ വീഡിയോ പുറത്ത്


പരമോന്നത നേതാവ് മൊജ്തബാ ഖമനേയി വിദ്യാർത്ഥികൾക്ക് മതശാസ്ത്ര ക്ലാസ് എടുക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ഇറാൻ. രഹസ്യ കേന്ദ്രത്തിൽ തുടരുന്ന മൊജ്തബായ്ക്ക് ഗുരുതര പരിക്കേറ്റെന്ന റിപ്പോർട്ടുകൾക്കിടെയാണിത്. അതേ സമയം, പുറത്തുവന്ന വീഡിയോ എന്ന് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360