
ന്യൂഡൽഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും മാദ്ധ്യമ സ്വാതന്ത്ര്യത്തെയും പറ്റി നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയ വിവാദ പ്രസ്താവന തള്ളി ഇന്ത്യ. ഇത്തരം പ്രസ്താവനകൾ ഇന്ത്യയേയും ഇന്ത്യൻ സംസ്‌കാരത്തെയും കുറിച്ചുള്ള അറിവില്ലായ്മ മൂലമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വെല്ലുവിളി നേരിടുന്നെന്നും മാദ്ധ്യമ സ്വാതന്ത്റ്യം അപകടത്തിലാണെന്നുമാണ് ജെറ്റൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെ സ്ഥിതിഗതികളിൽ ഡച്ച് സർക്കാരിന് ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുമ്പ് ജെറ്റൻ പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |