
വാഷിംഗ്‌ടൺ : യു.എസും ഇറാനുമായുള്ള വെടിനിറുത്തൽ നീട്ടാൻ ധാരണയായതായി റിപ്പോർട്ട്,. വെടിനിറുത്തൽ 60 ദിവസത്തേക്ക് നീട്ടാനാണ് ധാരണയായത്. അതിനുള്ളിൽ പ്രധാന വിഷയങ്ങൾ ചർച്ചചെയ്ത് തീരുമാനത്തിൽ എത്താനാണ് നീക്കം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുമതി ലഭിച്ച ശേഷമാകും വെടിനിറുത്തൽ നിലവിൽ വരിക.
വെടിനിറുത്തൽ പ്രാബല്യത്തിലായാൽ ഇറാൻ ഹോർമുസ് തുറക്കുകയും അമേരിക്ക ഇറാന് മേലുള്ള നാവിക ഉപരോധം പിൻവലിക്കുകയും ചെയ്യും.
ഇറാന്റെ ഫണ്ട് വിട്ടുനൽകുന്നതും ഉപരോധം ലഘൂകരിക്കുന്നതും ഇതോടൊപ്പമുണ്ട്. എല്ലാ മേഖലകളിലും യുദ്ധം നിറുത്തിയുള്ള ധാരണ വിജയിച്ചാൽ ആണവ വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ച ചെയ്തേക്കും എന്നാണ് വിലയിരുത്തൽ. മേഖലയിലെ രാജ്യങ്ങളോടുള്ള സമീപനവും ഇറാൻ വ്യക്തമാക്കേണ്ടി വരും. അതേസമയം ഇരുക്ഷത്തെയും കടുത്ത നിലപാടുകളുള്ളവരെ അനുനയിപ്പിക്കുക എന്നതും വെല്ലുവിളിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |