
ബാങ്കോക്ക്: തായ്‌ലൻഡിൽ പതിനൊന്നുകാരൻ ഓടിച്ച പിക്ക്-അപ് ട്രക്ക് ഘോഷയാത്രയിലേക്ക് ഇടിച്ചുകയറി 9 ബുദ്ധ സന്യാസിമാർക്ക് ദാരുണാന്ത്യം. 14 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ മുക്‌ദഹാൻ പ്രവിശ്യയിലായിരുന്നു സംഭവം.
35 സന്യാസിമാരും 5 അനുയായികളും അടങ്ങുന്ന സംഘം ഉബോൺ രത്‌ചത്താനി പ്രവിശ്യയിലേക്ക് 260 കിലോമീറ്റർ നീളുന്ന തീർത്ഥാടന പദയാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു. യാത്ര തുടങ്ങി 30 മിനിറ്റിനുള്ളിലാണ് നിയന്ത്രണംവിട്ട ട്രക്ക് ഇവരിലേക്ക് പാഞ്ഞുകയറിയത്.
വീട്ടുകാർ അറിയാതെ ട്രക്കുമായി പുറപ്പെട്ടതായിരുന്നു പതിനൊന്നുകാരൻ. കുട്ടി ഭിന്നശേഷിക്കാരനാണെന്ന് പൊലീസ് അറിയിച്ചു. കുട്ടി നിലവിൽ പൊലീസ് കസ്റ്റഡിയിലാണെങ്കിലും കുറ്റങ്ങൾ ചുമത്തിയിട്ടില്ല. ശിശു സംരക്ഷണ ഉദ്യോഗസ്ഥരുടെയും ഡോക്ടറിന്റെയും മാതാപിതാക്കളുടെയും സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |