SignIn
Kerala Kaumudi Online
Saturday, 09 May 2026 1.36 AM IST

ഈ നക്ഷത്രക്കാർക്ക് പണമോ സ്വർണമോ ആയി സാമ്പത്തിക സഹായവും വസ്‌തുവകകളും ലഭിക്കും, സർക്കാർ ആനുകൂല്യത്തിനും സാദ്ധ്യത

Increase Font Size Decrease Font Size Print Page
wealth-money

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 മേയ് 9 1201 മേടം 26 ശനിയാഴ്ച . (43 നാഴിക 11 വിനാഴിക വരെ തിരുവോണം നക്ഷത്രം ശേഷം അവിട്ടം നക്ഷത്രം)

(സപ്തമി തിഥി 19 നാഴിക 46 വിനാഴിക വരെ)​ ( രാഹുകാലം 9 മണി മുതൽ 10.30 മണി വരെ )


അശ്വതി: ഗൃഹം നവീകരിക്കും, പുതുവസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും, പിതൃസ്ഥാനീയർക്ക് ഗുണാനുഭവങ്ങൾ.

ഭരണി: പ്രശ്നങ്ങളെ അതിജീവിക്കുന്നതിനും പുതിയ ജീവിതമാർഗ്ഗങ്ങൾ കണ്ടെത്താനും സാധിക്കും, വിവാഹാലോചനകൾ തീരുമാനിക്കപ്പെടും.

കാർത്തിക: ഉയർച്ചകൾ കൈവരിക്കും,ബുദ്ധിപരമായി പല സന്ദർഭങ്ങളും കൈകാര്യം ചെയ്യും,ഏവരുടേയും പ്രശംസനേടും.

രോഹിണി: യാത്രയിൽ കാര്യനേട്ടങ്ങൾ കൈവരിക്കും, വിവാഹ അന്വേഷണം നടത്തുന്നവർക്ക് മംഗല്യം സിദ്ധിക്കുന്ന അവസരമാണ്.

മകയിരം: ഭവനത്തിൽ സമാധാനം കുറയും, ദുർചിലവുകൾ അനുഭവപ്പെടാം, പൊതുകാര്യങ്ങളിൽ ഇടപെട്ട് ദുഷ്‌പേര്, ഉദ്യോഗത്തിനുവേണ്ടിയുള്ള പരിശ്രമങ്ങൾ സാധിക്കും.

തിരുവാതിര: വിഷാഗ്നി ഭയത്തിന് ഇടയായേക്കാം, ക്ഷതപതന ദുരിതങ്ങൾ, വിവാഹാലോചനകൾ മാറ്റിവയ്ക്കാനിടയാകും, ജീവിതത്തിൽ വഴിത്തിരിവ് ആയേക്കാവുന്ന പുതിയ ബന്ധം ഉണ്ടാകും.

പുണർതം: കടബാദ്ധ്യതകൾ മാനസിക സംഘർഷത്തിനിടയാക്കും. യാത്ര താമസിക്കുകയോ മുടങ്ങുകയോ ചെയ്യും, സഹോദര ഭാഗത്തു നിന്നും മനക്ലേശം.

പൂയം: തൊഴിൽരംഗത്ത് ഉയർച്ച,അംഗീകാരം എന്നിവ ലഭിക്കും, ഭൂമിയിൽനിന്നും ആദായം വർദ്ധിക്കും, ദൈവികകാര്യങ്ങൾ നടത്തുവാൻ അവസരം വർദ്ധിക്കും.

ആയില്യം: കുടുംബത്തിൽ ശുഭകാര്യങ്ങൾ നടക്കും, കേസുകൾ, ശത്രുത എന്നിവ സംഭവിക്കാതെ ഇരിക്കുവാൻ കൂടുതൽ ശ്രദ്ധിക്കണം, തൊഴിൽ അനുഷ്ഠിക്കുന്നവർക്കും ഗുണകരമായ സമയം.

മകം: വാണിജ്യം, വ്യവസായം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗുണപ്രദമായ ദിനം, സുഗന്ധ ദ്രവ്യങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ ലഭിക്കും.

പൂരം: സന്താനങ്ങളിൽ നിന്നും സന്തോഷം വർദ്ധിക്കും. വിദ്യാഭ്യാസ പുരോഗതി, എല്ലാ രംഗത്തും വിജയം.

ഉത്രം: ആപത്തുകളിൽ നിന്നും രക്ഷപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള തീരുമാനം ഉണ്ടാകും, മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റും.

അത്തം: ശത്രുശല്യം കുറയും, ആർഭാടമായ ജീവിതസൗകര്യം വന്നുചേരും, സ്ഥാനക്കയറ്റം ലഭിക്കും, രോഗദുരിതങ്ങൾക്ക് ശമനം കണ്ടു തുടങ്ങും.

ചിത്തിര: മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങൾ പുനഃരാരംഭിക്കും, പൊതുജന സേവന പ്രവർത്തനങ്ങൾ നടത്തും.

ചോതി: സർക്കാർ അംഗീകാരങ്ങൾ ലഭിക്കാനിടയാകും, ദാമ്പത്യസുഖം ലഭിക്കും, തൊഴിലിൽ അഭിവൃദ്ധി ഉണ്ടാകും.

വിശാഖം: ഒന്നിലധികം വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടി വരും. വസ്തുസംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്തും. അസ്വസ്ഥതകൾ മാറിത്തുടങ്ങും.

അനിഴം: പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, സ്‌നേഹ ബന്ധങ്ങൾക്ക് തുടക്കം കുറിക്കും, ബന്ധുക്കൾ സ്‌നേഹത്തോടെ പെരുമാറും.

തൃക്കേട്ട: സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും, പങ്കാളിയുടെ ഭാഗത്തുനിന്നും സാമ്പത്തികമായ സഹായങ്ങൾ വസ്തുവകകൾ എന്നിവ വന്നു ചേരും.

മൂലം: ശാരീരിക പ്രശ്നങ്ങൾ അലട്ടും, വളരെ സൂക്ഷിച്ചില്ലെങ്കിൽ അമിതമായ ധനചിലവ്, കാര്യങ്ങൾക്ക് തടസ്സം നേരിടും, വസ്തുതർക്കം.

പൂരാടം: ശസ്ത്രക്രിയയിലോ മറ്റെന്തെങ്കിലും അശ്രദ്ധയിലോ ശരീരത്തിന് മുറിവ് സംഭവിക്കാം, സഹോദരപക്ഷത്തുനിന്നും അകൽച്ച.

ഉത്രാടം: സഹപ്രവർത്തകർ ശത്രുതാ മനോഭാവത്തോടെ പെരുമാറും, മുൻകോപവും പിടിവാശിയും കുടുംബത്തിലും ജോലിസ്ഥലത്തും പ്രശ്നങ്ങൾ ഉണ്ടാക്കും.

തിരുവോണം: അപ്രതീക്ഷിതമായി ധനലാഭം.അപകട സാദ്ധ്യത ഉള്ളതിനാൽ അസമയത്തുള്ള യാത്രകൾ ഒഴിവാക്കണം.

അവിട്ടം: മാതാവിൽ നിന്നും മനഃപ്രയാസം, ബന്ധുജനങ്ങളിൽ നിന്നും വിമർശനങ്ങൾ നേരിടേണ്ടിവന്നേക്കും, ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ പ്രയാസപ്പെടും.

ചതയം: രക്തദൂഷ്യമായ അസുഖങ്ങൾ അലട്ടുവാൻ വഴിയുണ്ട്. ദാമ്പത്യജീവിതത്തിലും അപ്രതീക്ഷിത പ്രയാസങ്ങൾ,​ പണത്തിന് ക്ലേശം വരും.

പൂരുരുട്ടാതി: വിദ്യാഭ്യാസം,​തൊഴിൽ എന്നീ രംഗത്ത് ഗുണം കൈവരിക്കും, പ്രേമവിവാഹം തീരുമാനമാകും, പിണങ്ങി നിന്ന ദമ്പതികൾ യോജിപ്പിലാകും.

ഉത്തൃട്ടാതി: കല്യാണ വിഷയത്തിൽ അനുകൂലമായ തീരുമാനങ്ങൾ, വിദ്യാഭ്യാസരംഗത്ത് നല്ല പുരോഗതി, യാത്രക്ക് അനുയോജ്യമായ സമയം.

രേവതി: വാഹനയാത്ര ശ്രദ്ധിക്കണം, കുടുംബാംഗങ്ങളോട് പരുഷമായ വാക്കുകൾ ഉപയോഗിക്കും, ആരോഗ്യപരമായി ബുദ്ധിമുട്ട്,

TAGS: WEALTH, PROPERTY, GOVT HELP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.