കോട്ടയം : തിരുപ്പതി കൊല്ലം ട്രെയിനിൽ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശി ഷാഹുൽ ഹമീദ് (46)നെ റെയിൽവേ പൊലീസ് എസ്.എച്ച്.ഒ അനൂപ് സി.നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയായിരുന്നു സംഭവം. തൃശൂരിൽ നിന്ന് ജനറൽ ടിക്കറ്റ് എടുത്താണ് ഷാഹുൽ ട്രെയിനിൽ കയറിയത്. തുടർന്ന് ടി.ടി.ഇയോട് അഭ്യർത്ഥിച്ച് ടിക്കറ്റ് സെക്കൻഡ് എ.സിയിലേയ്ക്ക് മാറ്റി. എ.സി കമ്പാർട്ട്‌മെന്റിനുള്ളിൽ കയറിയ ശേഷം ഉറങ്ങിക്കിടന്ന യാത്രക്കാരുടെ ബാഗ് മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. അനക്കം കേട്ട് ഇവർ ഉണർന്നു നോക്കിയപ്പോഴാണ് പ്രതിയെ കണ്ടത്. തുടർന്ന് പ്രതിയെ തടഞ്ഞുവച്ചു. ഈ സമയം ട്രെയിൻ കോട്ടയം സ്റ്റേഷൻ പിന്നിട്ടു. തുടർന്ന് പ്രതിയെ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ ഇറക്കി. പിന്നീട് റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |