SignIn
Kerala Kaumudi Online
Saturday, 27 June 2026 6.49 AM IST

പീഡന ശ്രമം: പ്രതിക്ക് 25 വർഷം കഠിതടവ്

നെടുമങ്ങാട്: ചാക്ക് കൊണ്ട് മറച്ച കുളിമുറിയിൽ അതിക്രമിച്ചു കയറി അയൽവാസിയായ സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 25 വർഷം കഠിതടവും ഒരു ലക്ഷത്തി അറുപതിനായിരം രുപ പിഴയും നെടുമങ്ങാട് അതിവേഗ കോടതി ജഡ്ജ് സുധീഷ് കുമാർ വിധിച്ചു. ആനാട് നഗച്ചേരി കല്ലടകുന്ന് മേലേക്കുഴിവിള ലാലു വില്ലയിൽ രാഹുൽ മോഹനെ (34) യാണ് കോടതി ശിക്ഷിച്ചത്. പിഴതുക അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു.
പല കേസുകളിലും ഇയാൾ പ്രതിയാണ്. 12 സാക്ഷികളിൽ 10 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 9 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സരിതഷൗക്കത്തലി ഹാജരായി. എയ്ഡ് പ്രോസിക്യൂഷന് വേണ്ടി എ.എസ്.ഐ സുനിത.ഒ.എസ്.സഹായിയായി. നെടുമങ്ങാട് എസ്.എച്ച്.ഒ ശ്രീകുമാറാണ് അന്വേഷണം പൂർത്തിയാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY