SignIn
Kerala Kaumudi Online
Monday, 23 March 2026 6.19 PM IST

വീടുകയറി ആക്രമണം: മൂന്നുപേർ പിടിയിൽ

Increase Font Size Decrease Font Size Print Page
arast

കുന്നംകുളം: കാട്ടാകാമ്പാൽ സ്രായിൽ സ്വദേശിയായ യുവാവിനെ വീടുകയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയങ്ങാട് കുനിയത്ത് വീട്ടിൽ ആദിത്യൻ (20), കാട്ടാകാമ്പാൽ സ്വദേശി ദേവപ്രസാദ്, കളത്തിൽ വീട്ടിൽ ദീപക് (21) എന്നിവരെയാണ് കുന്നംകുളം പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. സ്രായിൽ വെളിയത്ത് വീട്ടിൽ സുഗതന്റെ മകനും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ സഞ്ജയിനെയാണ് (19) പ്രതികൾ ആക്രമിച്ചത്. വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം വടികൊണ്ടും കൈകൊണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം വീടിന്റെ മുൻഭാഗത്തെ ജനൽച്ചില്ലുകളും പ്ലാസ്റ്റിക് കസേരകളും അടിച്ചുതകർത്ത പ്രതികൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ബൈക്കിൽ കടന്നുകളഞ്ഞത്.

പ്രദേശത്തെ ഇലക്ട്രിക് പോസ്റ്റുകളിൽ പെയിന്റ് അടിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി - ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കിടയിൽ കഴിഞ്ഞ കുറച്ചുകാലമായി നിലനിന്നിരുന്ന തർക്കങ്ങളുടെ തുടർച്ചയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതികൾ

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.