പെരുമ്പാവൂർ: ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത യുവതിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവറെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങൂർ നെടുങ്ങപ്ര കുന്നപ്പിള്ളി വീട്ടിൽ സാജു (49) ആണ് പിടിയിലായത്. 19ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം.
കുറുപ്പംപടി, ആലുവ സ്റ്റേഷനുകളിലായി വിവിധ കേസുകളിൽ ഉൾപ്പെട്ടയാളാണ് സാജുവെന്ന് പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ വി. രാജേഷ് കുമാർ, എസ്.ഐമാരായ ജി. ചിത്തു, ഇബ്രാഹിം കുട്ടി, സീനിയർ സി.പി.ഒമാരായ റഷീദ്, ഇർഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |