വള്ളിക്കുന്ന് : അരിയല്ലൂർ കളത്തിൽ പീടികക്ക് സമീപം പുഴക്കലകത്ത് മുഹമ്മദ് ബാവ എന്നവരുടെ വീട്ടിൽ നിന്ന് മൂന്നര പവന്റെ സ്വർണ്ണമാല കവർന്നു. അർദ്ധരാത്രിയിൽ ഒരു മണിക്ക് ഉണർന്ന് നോക്കിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടു . പരിശോധിച്ചപ്പോഴാണ് ബാഗിൽ സൂക്ഷിച്ചിരുന്ന മൂന്നര പവൻ സ്വർണ്ണമാല കാണാനില്ലെന്ന ശ്രദ്ധയിൽപ്പെട്ടത്. പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി. വ്യാസ വിദ്യാനികേതന്റെ അടുത്ത് ഒരു വീട്ടിലും മോഷണശ്രമം നടത്തിയതായി പരാതിയുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |