കൊടുങ്ങല്ലൂർ: നാട്ടികയിലെ ബി.ജെ.പി സ്ഥാനാർത്ഥി സി.സി.മുകുന്ദന്റെ പി.എ അസർ മജീദ് അറസ്റ്റിൽ. നാട്ടികയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗീത ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്‌സ്ആപ്പ് സന്ദേശം അയച്ചതിനാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി: പി.പ്രമോദ് അറസ്റ്റ് ചെയ്തത്. സംഭവം അറിഞ്ഞെത്തിയ സി.സി.മുകന്ദൻ ഡിവൈ.എസ്.പി ഓഫിസിനു മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഗീത ഗോപിക്കെതിരെ അസർ മജീദ് പുറത്തിറക്കിയ ചോദ്യാവലിയിൽ ജാതീയമായ അധിക്ഷേപം ഉണ്ടായെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അസർ മജീദിന്റെ ഫോണിൽ നിന്ന് വാട്‌സ്ആപ്പ് സന്ദേശം പൊലീസ് കണ്ടെടുത്തു. ഗീത ഗോപിയുടെ പരാതിയിൽ ഇരിങ്ങാലക്കുട സൈബർ പൊലീസ് കേസെടുത്ത് വലപ്പാട് പൊലീസിന് കൈമാറുകയായിരുന്നു.
എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |