SignIn
Kerala Kaumudi Online
Wednesday, 08 April 2026 9.46 AM IST

മകന്റെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
cc

തിരുവനന്തപുരം: മകന് കഞ്ചാവ് നൽകിയ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ.കരിക്കകം കടകംപള്ളി പുതുവൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെയാണ് (64) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച വൈകിട്ട് 7ഓടെയായിരുന്നു സംഭവം.കരിക്കകം റെയിൽവേ പാലത്തിന് സമീപത്തുവച്ച് കടകംപള്ളി ടൈറ്റാനിയം ജെയിൻ നിവാസിൽ വിജിൻ വിക്ട‌റിനെയാണ് പ്രതി കുത്തിക്കൊല്ലാൻ ശ്രമിച്ചത്.

വിജിൻ സ്ഥിരമായി സതീഷ് കുമാറിന്റെ മകന് കഞ്ചാവും മദ്യവും നൽകാറുണ്ടായിരുന്നു,ഇത് പലതവണ സതീഷ് കുമാർ പറഞ്ഞ് വിലക്കിയിരുന്നു.ഇരുവരും ഇത് അനുസരിക്കാത്തതിന്റെ വിരോധത്തിലാണ് വിജിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.കുത്തേറ്റ വിജിൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.വിജിൻ വിക്ടർ പേട്ട പൊലീസ് സ്റ്റേഷനിൽ 5 ഓളം ലഹരി അടിപിടി കേസുകളിൽ പ്രതിയാണ്.‌കോടതിയിൽ ഹാജരാക്കിയ സതീഷ്‌കുമാറിനെ റിമാൻഡ് ചെയ്തു.

TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.