വെള്ളറട: മദ്യലഹരിയിൽ അമ്മാവൻ മരുമകനെ വെട്ടിപ്പരിക്കേൽപ്പിച്ചു.ഇന്നലെ രാത്രി കൂട്ടപ്പൂവിന് സമീപമായിരുന്നു സംഭവം.കൂട്ടപ്പൂ ചരുവിള വീട്ടിൽ ദാസാണ് (63) മരുമകൻ പത്തുകാണി സ്വദേശി നിജോനെ (33) വെട്ടിയത്.ഇരുവരും ഒരു വീട്ടിലാണ് താമസിക്കുന്നത്.
മദ്യലഹരിയിലെത്തിയ നിജോ വീട്ടിലെ ജനലിന്റെ ഗ്ളാസുകൾ അടിച്ചുപൊട്ടിച്ചു.ഇത് ദാസ് ചോദ്യം ചെയ്തോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.തുടർന്നാണ് വീട്ടിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് മരുമകന്റെ ചെവിയുടെ ഭാഗത്ത് വെട്ടിയത്.ഇയാളെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്ഥിരം മദ്യപാനിയാണ് നിജോ.പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്.ദാസിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇയാൾ തന്നെയാണ് മരുമകനെ വെട്ടി പരിക്കേൽപ്പിച്ച വിവരം പൊലീസിനെ അറിയിച്ചതെന്നും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |