SignIn
Kerala Kaumudi Online
Sunday, 31 May 2026 5.58 AM IST

എം.ഡി.എം.എയുമായി യൂത്ത് കോൺഗ്രസ് നേതാവുൾപ്പെടെ മൂന്ന് പേർ പിടിയിൽ

ak

കരിമുകൾ: 19.720 ഗ്രാം എം.ഡി.എം.എയുമായി യൂത്ത് കോൺഗ്രസ് നേതാവുൾപ്പെടെ മൂന്ന് പേർ പിടിയിൽ.കരിമുകൾ ഫാക്ട് കോളനിയിൽ താമസിക്കുന്ന യൂത്ത് കോൺഗ്രസ് അമ്പലമേട് മണ്ഡലം പ്രസിഡന്റ് അഖിൽ അപ്പു (30),ഡി.വൈ.എഫ്.ഐ മുൻ വില്ലേജ് കമ്മിറ്റി അംഗം സൂരജ് സുനി (28),ഫാക്ട് നായർ കോളനിയിലെ ആർ.അഭിഷേക് (27) എന്നിവരെയാണ് അമ്പലമേട് പൊലീസ് അറസ്റ്റുചെയ്തത്. പ്രതികളിൽനിന്ന് 8,370 രൂപയും നാല് മൊബൈൽഫോണുകളും പിടിച്ചെടുത്തു.ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഫാക്ട് കോളനിയിലെ വീട്ടിൽ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.പ്രതികളെ റിമാൻഡ് ചെയ്തു.ലഹരിവസ്തു വില്പന സംഘവുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും എം.ഡി.എം.എ എവിടെ നിന്നാണ് എത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും.പ്രദേശത്ത് ലഹരി ഇടപാടുകൾക്കെതിരെ കൂടുതൽ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.സംഭവത്തെത്തുടർന്ന് യൂത്ത് കോൺഗ്രസ് അമ്പലമേട് മണ്ഡലം പ്രസിഡന്റ് അഖിൽ അപ്പുവിനെ സംഘടനാ ചുമതലയിൽനിന്നും പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കിയതായി ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY