SignIn
Kerala Kaumudi Online
Monday, 18 May 2026 3.36 AM IST

ട്രെയിനിൽ നിന്ന് 1.400 കിലോ സ്വർണം കവർന്ന സംഭവം: അന്വേഷണം കേരളത്തിലേക്ക്

aa

നാഗർകോവിൽ: കുഴിത്തുറ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന്റെപക്കൽ നിന്ന് 1.400 കിലോഗ്രാം സ്വർണം കവർന്ന സംഭവത്തിൽ അന്വേഷണം കേരളത്തിലേക്ക്. തൃശ്ശൂർ സ്വദേശി ജോസിന്റെ (62) സ്വർണമാണ് നഷ്ടമായത്. കന്യാകുമാരി, തിരുനെൽവേലി,തൂത്തുക്കുടി എന്നീ ജില്ലകളിലെ പ്രമുഖ സ്വർണക്കടകൾക്ക് സ്വർണം എത്തിക്കാൻ വെള്ളിയാഴ്ച രാത്രി ഗുരുവായൂരിൽ നിന്ന് ചെന്നൈയിലേക്കുള്ള എക്സ്പ്രസ് ട്രെയിനിൽ തൃശ്ശൂറിൽ നിന്ന് കയറിയതാണ് ജോസ്. കുഴിത്തുറ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ രണ്ടുപേർ സ്വർണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞെന്നാണ് ജോസിന്റെ പരാതി. ഉടൻതന്നെ കുഴിത്തുറ റെയിൽവേ പൊലീസിന് ജോസ് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സിസി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം സംഘം തൃശ്ശൂരിലേക്ക് തിരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY