
മലയിൻകീഴ്: കാണവിള ഗുരുമന്ദിരത്തിലെ കാണിക്കപ്പെട്ടി പൊളിച്ച് പണം കവർന്നതായി ശാഖാ ഭാരവാഹികൾ മലയിൻകീഴ് പൊലീസിൽ പരാതി നൽകി.ഇന്നലെ പുലർച്ചെ 2 ഓടെയായിരുന്നു സംഭവം.സമീപത്തെ സി.സി ടിവി ക്യാമറ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു.കീഴ്മഠം ഭഗവതി ക്ഷേത്രത്തിലെയും കുരുവിൻമുകൾ ഹോളി ഫാമിലി ചർച്ച് കുരിശടിയിലേയും കാണിക്ക വഞ്ചികളും കുത്തിപ്പൊളിച്ച് പണം കവർന്നതായും പരാതിയുണ്ട്.ഇക്കഴിഞ്ഞ മേയ് 25ന് കാണവിള ഗുരുമന്ദിരത്തിലെ
33 വർഷത്തിലേറെ പഴക്കമുള്ള മണി മോഷണം
പോയിരുന്നു.മോഷ്ടാക്കളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ഗുരുമന്ദിര ഭാരവാഹികളായ എൻ.സനൽകുമാർ,എസ്.സുമേഷ്,ആർ.രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |