• ENGLISH  |
  • Kāzhcha  |
  • MATRIMONY  |
  • E-PAPER
  • LIVE TV  Kaumudy Live TV  |
  • CAL 2026
  • Kaumudi @ Facebook
  • Kaumudi @ Twitter
  • Kaumudi Youtube Channel
  • Kaumudi @ Instagram
SignIn
Kerala Kaumudi Online
Tuesday, 14 July 2026 1.54 PM IST

പാന്റിൽ തുന്നിച്ചേർത്ത നിലയിൽ സ്വ‌ർണം കടത്താൻ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തിൽ ദമ്പതികൾ പിടിയിൽ

gold-smuggling-at-airport
പിടികൂടിയ സ്വർണം, നെടുമ്പാശേരി വിമാനത്താവളം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ റിഫ്‌നാസ് ഹമീദ് മുഹമ്മദ് ഷെരീഫ് (26), ഭാര്യ ജനോഫർ ഖാദർ ബീവി ഉമർ ഫാറൂഖ് (23) എന്നിവരാണ് പിടിയിലായത്. ഇന്നലെ അബുദാബിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് ഇരുവരും നെടുമ്പാശേരിയിലെത്തിയത്. കസ്റ്റംസ് പരിശോധനയിലാണ് ഇവർ ധരിച്ചിരുന്ന പാന്റിന്റെ അരക്കെട്ടിൽ തുന്നിച്ചേർത്ത നിലയിൽ സ്വർണം കണ്ടെത്തിയത്.

മിശ്രിത രൂപത്തിലായിരുന്നു സ്വർണം. വേർതിരിച്ചെടുത്താൽ 1353.92 ഗ്രാം 24 കാരറ്റ് സ്വർണം ഇതിൽ നിന്ന് ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. വിപണിയിൽ ഇതിന് 1.93 കോടി രൂപയിലധികം വിലവരും. ഇരുവരെയും അറസ്റ്റ് ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

A couple from Tamil Nadu was arrested at Nedumbassery Airport after customs officials seized gold worth around 1.93 crore hidden inside the waistband of their pants. The gold, brought from Abu Dhabi, was concealed in a mixed form and is estimated to yield 1,353.92 grams of 24-carat gold after extraction. An investigation is underway.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEDUMBASSERY AIRPORT, GOLD SMUGGLING, KERALA CUSTOMS, NEDUMBASSERY GOLD SMUGGLING, NEDUMBASSERY SWARNAM KADATHAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY