
ആറ്റിങ്ങൽ : 9 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം രൂപ പിഴയും വിധിച്ചു.പിഴയൊടുക്കിയില്ലെങ്കിൽ ഒന്നര വർഷം അധികതടവ് അനുഭവിക്കണം.വെള്ളയാണി ദേവീക്ഷേത്രത്തിന് സമീപം കുണ്ടൻകാവ് വീട്ടിൽ അനീഷ് (34)നെയാണ് ആറ്റിങ്ങൽ അതിവേഗകോടതി ജഡ്ജി സി .ആർ ബിജുകുമാർ കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.പോത്തൻകോട് പൊലീസ് 2025 ജനുവരി 11ന് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നിട്ടുള്ളത്.പ്രോസിക്യൂഷൻ സാക്ഷികളായി 17 പേരെ വിസ്തരിക്കുകയും 23 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യു. സലിംഷാ,അഭിഭാഷക നീലിമ ആർ കൃഷ്ണൻ എന്നിവർ ഹാജരായി. വനിത സി.പി.ഒ ധന്യ ടി.എം പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.പോത്തൻകോട് എസ്. എച്ച്. ഒ അജീഷ് .ജി ആർ ആണ് കുറ്റപത്രം സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |