SignIn
Kerala Kaumudi Online
Sunday, 19 July 2026 9.17 PM IST

അടച്ചിട്ട വീട്ടിൽ മോഷണം: ഗൃഹോപകരണങ്ങളടക്കം കവർച്ച ചെയ്തു

aa

തലയോലപ്പറമ്പ്: അടച്ചിട്ട വീട്ടിൽ നിന്നും ഗൃഹോപകരണങ്ങൾ ഉൾപ്പെടെ മോഷണംപോയി. ബ്രഹ്മമംഗലം കുന്നേപ്പറമ്പ് ഭാഗത്ത് കഴിഞ്ഞ ദിവസമാണ് കവർച്ച നടന്നത്. ശാരീരിക അവശതകളെ തുടർന്ന് എറണാകുളത്തുള്ള മക്കളുടെ വീട്ടിൽ താമസിച്ചിരുന്ന വീട്ടമ്മ കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുൻവാതിൽ തുറക്കാൻ നോക്കിയപ്പോൾ അകത്ത് നിന്ന് പൂട്ടിയനിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റ് വാതിലുകളും ജനലുകളും പൊളിച്ചനിലയിൽ കണ്ടത്. പൈപ്പ് ഫിറ്റിംഗ്‌സ് അടക്കം നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു. അര ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ അപഹരിക്കപ്പെട്ടതായി കണക്കാക്കുന്നു. തുടർന്ന് തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY