SignIn
Kerala Kaumudi Online
Sunday, 19 July 2026 9.18 PM IST

സ്പായുടെ മറവിൽ അനാശാസ്യം: തൃശൂർ സ്വദേശി അറസ്റ്റിൽ

aa

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം സ്പായുടെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയ തൃശൂർ സ്വദേശി പൊലീസ് പിടിയിലായി. 75,000രൂപയും പിടിച്ചെടുത്തു. റെയ്ഡ് നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ഇടപാടുകാരെയും സ്ത്രീകളെയും വിട്ടയച്ചു. തൃശൂർ ഒല്ലൂർ കുരിയച്ചിറ അറക്കൽവീട്ടിൽ വെൽവിനെയാണ് (26) നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്തത്.

വിമാനത്താവളത്തിന് സമീപം അകപ്പറമ്പ് റോഡിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് സ്ഥാപനം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. റെയ്ഡിനെത്തുമ്പോൾ അഞ്ച് സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. പ്രതിയെ അങ്കമാലി കോടതി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY