SignIn
Kerala Kaumudi Online
Sunday, 19 July 2026 9.17 PM IST

വിദേശമദ്യ വില്പനക്കാരൻ റിമാൻഡിൽ

prakasan

കൊടകര: വില്പനക്കായി സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 15 ലിറ്റ‍ർ അനധികൃത വിദേശമദ്യവുമായി മദ്ധ്യവയസ്കൻ കൊടകര പൊലീസിന്റെ പിടിയിൽ. കൊടകര കിണർദേശം കൊപ്രകളം ഞാറേക്കാടൻ വീട്ടിൽ പ്രകാശൻ (62) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഇന്നലെ
പുലർച്ചെ ദേശീയപാതയിൽ നടത്തിയ പട്രോളിംഗിനിടെയാണ് അറസ്റ്റിലായത്. ഉളുമ്പത്തുകുന്ന് യു ടേണിന് സമീപം സർവീസ് റോഡിൽ സ്‌കൂട്ടർ നിറുത്തിയിട്ടിരുന്ന പ്രകാശന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയപ്പോൾ പരിശോധിക്കുകയായിരുന്നു. സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് സഞ്ചികളിൽ നിന്ന് 500 മില്ലി ലിറ്ററിന്റെ 30 കുപ്പികളിലായി 15 ലിറ്റർ വിദേശമദ്യം പിടികൂടി. ഇതിൽ 24 കുപ്പി 'ഹണി ബീ ബ്രാൻഡിയും 6 കുപ്പി 'റോയൽ ആംസ് വി.എസ്.ഒ.പി ബ്രാൻഡിയുമാണ്.പാലിയേക്കര ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങി കൂടുതൽ വിലയ്ക്ക് വില്പന നടത്തുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്. കൊടകര എസ്.എച്ച്.ഒ വി.ജെർലിൻ സ്‌കറിയ, സബ് ഇൻസ്പെക്ടർമാരായ ഇ.എ.സുരേഷ് , പ്രദീപ്, എ.എസ്.ഐമാരായ വിനോദ്, ഷിജു,സി.പി.ഒമാരായ ദിലീപ് കുമാർ, സഹദ്, ശ്രീനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY