SignIn
Kerala Kaumudi Online
Wednesday, 13 May 2026 1.52 PM IST

വിദ്യാർത്ഥിനിയെ പിന്തുടർന്ന് മാല കവർന്നു; മോഷണസംഘം സംസ്ഥാനംവിട്ടത് മുക്കുപണ്ടവുമായി

Increase Font Size Decrease Font Size Print Page
theft

പാലക്കാട്: പട്ടാപ്പകൽ വിദ്യാർത്ഥിനിയെ തള്ളിയിട്ട് മാല കവർന്നു. പാലക്കാട് അകത്തേറയിൽ ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കുട്ടി നിലവിളിച്ച് ആളെക്കൂട്ടുന്നതിനകംതന്നെ മാലയുമായി മോഷ്‌ടാക്കൾ കാറിൽ കടന്നുകളഞ്ഞു. അതേസമയം, മാല മുക്കുപണ്ടമായിരുന്നെന്ന് കുട്ടിയുടെ വീട്ടുകാർ പറഞ്ഞു.

പരീക്ഷകഴിഞ്ഞ് ബസിൽ വന്നിറങ്ങിയ വിദ്യാർത്ഥിയെ പിന്തുടർന്നെത്തിയ രണ്ട് ചെറുപ്പക്കാരാണ് മാല മോഷ്‌ടിച്ചത്. മാല വലിച്ചെടുത്തതിന്റെ ആഘാതത്തിൽ കുട്ടിയുടെ കഴുത്തിന് ചെറുതായി പരിക്കേറ്റു. മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള കാറിലാണ് ഇവർ കടന്നുകളഞ്ഞത്. കാർ വാളയാർ ടോൾ പ്ലാസ കടക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും കണ്ടെത്താനായില്ല. സംഘം കുറച്ച് ദിവസങ്ങളായി പ്രദേശത്തുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

TAGS: CASE DIARY, ROBBERY, THEFT, STOLEN, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY