
രാം ചരൺ നായകനായി സുകുമാർ സംവിധാനം ചെയ്യുന്ന ആർസി 31ൽ രുക്മിണി വസന്ത് നായികയായേക്കും. ഇതാദ്യമായാണ് രാം ചരണിന്റെ നായികയായി രുക്മിണി വസന്ത് എത്തുന്നത്. വെള്ളിത്തിരയിൽ സൂപ്പർ നായികയായി തിളങ്ങുകയാണ് രുക്മിണി. നിവിൻ പോളിയുടെ നായികയായി മലയാള അരങ്ങേറ്രം കുറിച്ച രുക്മിണി വസന്ത് യഷിന്റെ ടോക്സിക്കിലും ജൂനിയർഎൻ.ടി.ആറിന്റെ ഡ്രാഗണിലും നായികയാണ്. അതേസമയം
രംഗസ്ഥലത്തിന് ശേഷം രാംചരണും 'പുഷ്‌പ' സംവിധായകൻ സുകുമാറും ഒരുമിക്കുന്ന ചിത്രം എന്ന നിലയിൽ ആർസി 31 ആരാധകലോകത്ത് വൻ പ്രതീക്ഷ നൽകുന്നു.രാം ചരൺ നായകനായ പെഡ്ഡിയുടെ ബ്ളോക് ബസ്റ്റർ വിജയം തെലുങ്ക് സിനിമാ ലോകത്ത് നാഴികക്കല്ലായി മാറിയിരിക്കുകയാണ്. പെഡ്ഡിക്കു മുൻപേ സുകുമാർ ചിത്രത്തിൽ അഭിനയിക്കാൻ ഒപ്പുവച്ചതായിരുന്നു രാംചരൺ. 2024 മാർച്ചിൽ ഹോളി ദിനത്തിൽ 'ഭൂമിയെ തകർക്കുന്ന മഹത്തായ കൃതിക്കായി ശക്തരായ ശക്‌തികൾ വീണ്ടും ഒന്നിക്കുന്നു എന്ന കുറിപ്പോടെ രാംചരണും സുകുമാറും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രം പങ്കുവച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ദേശീയ അവാർഡ് ജേതാവ് ബുചിബാബുസന സംവിധാനം ചെയ്ത പെഡ്ഡി ആഗോള തലത്തിൽ നേടിയത് 400 കോടി രൂപയാണ്. രാംചരണിന്റെ കരിയറിലെ ഏറ്റവും കൂടുതൽ പണം വാരി ചിത്രമായി പെഡ്ഡി മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |