SignIn
Kerala Kaumudi Online
Sunday, 17 May 2026 9.15 PM IST

പത്താം ക്ലാസ് പാസായോ? വൻ ശമ്പളത്തോടെ സിംഗപ്പൂരിൽ ജോലി നേടാം, അവസരം മലയാളികൾക്ക് മാത്രം

career

മലയാളികൾക്ക് സിംഗപ്പൂരിൽ ജോലി നേടാൻ അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ, മെഷീനറി മെക്കാനിക്ക്, മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് എന്നീ മൂന്ന് തസ്‌തികകളിലാണ് നിലവിൽ അവസരങ്ങളുള്ളത്. മേയ് നാലാണ് അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി.

എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ തസ്‌തികയിൽ 50 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 728 മുതൽ 780 സിംഗപ്പൂർ ഡോളർ (54,043 - 57,904 രൂപ) വരെ ശമ്പളം ലഭിക്കും. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. ചുരുങ്ങിയത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. യോഗ്യരായ 22നും 35നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിർബന്ധമാണ്.

മെഷീനറി മെക്കാനിക്ക് തസ്‌തികയിലേക്ക് പത്ത് ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കാണ് അവസരം. എസ്‌എസ്‌എൽസി പാസായവർക്കും വിവിധ തരം യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. 22 - 35 ആണ് പ്രായപരിധി. 780 മുതൽ 832 സിംഗപ്പൂർ ഡോളർ ( 57,904 - 61,764 രൂപ) വരെയാണ് ശമ്പളം. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിർബന്ധമാണ്.

മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് തസ്‌തികയിൽ പത്ത് ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന പുരുഷന്മാർക്ക് പ്രതിമാസം 780 മുതൽ 832 സിംഗപ്പൂർ ഡോളർ ( 57,904 - 61,764 രൂപ) വരെയാണ് ശമ്പളം. പത്താം ക്ലാസ് പാസായിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും നിർബന്ധമാണ്. 22 - 35 ആണ് പ്രായപരിധി.

താൽപ്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, പാസ്‌പോർട്ടിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം jobs@odepc.in എന്ന മെയിൽ ഐഡിയിലേക്ക് മേയ് നാലിന് മുമ്പ് അപേക്ഷിക്കുക. വിശദവിവരങ്ങൾക്കായി www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CAREER, CAREER, JOBS, HIGH SALARY JOBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+