
കേരള ടൂറിസം വികസന കോർപ്പറേഷൻ ലിമിറ്റഡിൽ റിസപ്‌ഷനിസ്റ്റ്, വെയിറ്റർ, അസിസ്റ്റൻഡ് കുക്ക് തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 55 ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ളവർ ജനുവരി ഏഴിന് മുമ്പ് തപാൽ മാർഗം അപേക്ഷകൾ സമർപ്പിക്കണം. റിസപ്‌ഷനിസ്റ്റ് - 16, വെയിറ്റർ - 27, അസിസ്റ്റൻഡ് കുക്ക് - 12 എന്നിങ്ങനെയാണ് ഒഴിവുകൾ. കേരളത്തിലെ വിവിധ കെടിഡിസി യൂണിറ്റുകളിലായിരിക്കും നിയമനം.
18 മുതൽ 36 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. കേരള പിഎസ്‌സി മാനദണ്ഡങ്ങൾ അനുസരിച്ച് പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും മാസം 22,200 രൂപ ഏകീകൃത ശമ്പളമായി ലഭിക്കുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |