SignIn
Kerala Kaumudi Online
Wednesday, 20 May 2026 12.46 AM IST

91,000രൂപ ശമ്പളം, റിസർവ് ബാങ്കിൽ ജോലി നേടാം; മേയ് ആറിന് മുമ്പ് അപേക്ഷകൾ അയക്കൂ

career

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ എഞ്ചിനീയർ (സിവിൽ/ ഇലക്‌ട്രിക്കൽ) തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് ആറ് ആണ് അപേക്ഷാ ഫീസ് അടയ്‌ക്കാനുള്ള അവസാന തീയതി. ജൂൺ ആറിനായിരിക്കും ഓൺലൈനായി പരീക്ഷ നടക്കുക.

ആകെ ഏഴ് ഒഴിവുകളാണ് സിവിൽ ജൂനിയർ എഞ്ചിനീയർ തസ്‌തികയിലുള്ളത്. എസ്‌സി, എസ്‌ടി, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലും മുൻ സൈനികർക്കും ഭിന്നശേഷിക്കാർക്കും സംവരണമുണ്ട്. ഇലക്‌ട്രിക്കൽ എഞ്ചിനീയർ തസ്‌തികയിൽ നാല് ഒഴിവുകളാണുള്ളത്. ഒബിസി, ഇഡബ്ല്യുഎസ്, ജനറൽ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.

ഉദ്യോഗാർത്ഥികൾ എഞ്ചിനീയറിംഗിൽ 65 ശതമാനം മാർക്കോടെ പാസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47,700 രൂപയാണ് അടിസ്ഥാന ശമ്പളം. ഇതിന് പുറമേ മറ്റ് അലവൻസുകളുമുണ്ട്. ആകെ പ്രതിമാസ ശമ്പളം 91,309 രൂപയാണ്. ബാങ്ക് താമസസൗകര്യം നൽകുന്നില്ലെങ്കിൽ, 15 ശതമാനം ഹൗസ് റെന്റ് അലവൻസ് കൂടി ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് www.rbi.org.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CAREER, CAREER, JOBS, RESERVE BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+