SignIn
Kerala Kaumudi Online
Tuesday, 26 May 2026 9.52 AM IST

പരീക്ഷയില്ലാതെ സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; 40 വയസ് കഴിയാത്തവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം

job

തിരുവനന്തപുരം റീജിയണൽ കോ - ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റൻഡ് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം - പത്തനംതിട്ട മേഖലകളിലെ ഒരു ഒഴിവിലേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. എഴുത്ത് പരീക്ഷയില്ലാതെയാണ് സർക്കാർ സ്ഥാപനത്തിൽ ജോലി നൽകുന്നത്.

യോഗ്യതയുള്ളവർക്ക് ജനുവരി 30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.ജൂനിയർ അസിസ്റ്റൻഡ് തസ്‌തികയിലെ ഒഴിവ് സംബന്ധിച്ച വിജ്ഞാപനം തിരുവനന്തപുരം റീജിയണൽ കോ ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് ജനുവരി 20നാണ് പ്രസിദ്ധീകരിച്ചത്. ഒരു വർഷത്തേക്കായിരിക്കും നിയമനം. ഉദ്യോഗാർത്ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇത് മൂന്ന് വർഷം വരെ നീട്ടാനും സാദ്ധ്യതയുണ്ട്.

ഒന്നാം ക്ലാസോടെ ബി കോം ബിരുദവും അംഗീകൃത സ്ഥാപനത്തിൽ നിന്ന് അക്കൗണ്ടിംഗ്/ ക്ലറിക്കൽ ജോലികളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. തിര‌ഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകരുടെ പ്രായം 40 വയസിൽ കവിയാൻ പാടില്ല. പട്ടികജാതി ( എസ് സി ) / പട്ടികവര്‍ഗം (എസ് ടി ), മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ ( ഒ ബി സി ), വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് 1969ലെ കെ സി എസ് നിയമത്തിലെ 183-ാം ചട്ടം അനുസരിച്ച് പ്രായപരിധിയില്‍ അഞ്ചും മൂന്നും വര്‍ഷം ഇളവ് ലഭിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്നവർ 200 രൂപയുടെ മുദ്രപേപ്പറിൽ കരാർ ഒപ്പിടണം. ജനുവരി 30ന് രാവിലെ പത്ത് മണിക്ക് ടിആർസിഎംപിയു ലിമിറ്റഡ്, അമ്പലത്തറ, പൂന്തുറ പിഒ, 695026 എന്ന വിലാസത്തിൽ നടക്കും. കൃത്യസമയത്ത് തന്നെ ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CAREER, CAREER, JOBS, MILMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+