SignIn
Kerala Kaumudi Online
Sunday, 17 May 2026 8.51 PM IST

മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് നിശ്ചയിക്കും: വെള്ളാപ്പള്ളി

vellapally

കോഴഞ്ചേരി: മുഖ്യമന്ത്രി ഇന്നയാളാകാണമെന്ന് എസ്.എൻ.ഡി.പി യോഗത്തിന് അഭിപ്രായമില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മൂന്നു പേരിൽ ആര് വേണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും. കൂടുതൽ എം.എൽ.എമാരുള്ളത് കെ.സി വേണുഗോപാലിനൊപ്പമാണ്. വേണുഗോപാൽ കോൺഗ്രസിന്റെ അതികായനാണ്. തീരുമാനങ്ങളെടുക്കുന്നതിൽ പാർട്ടിയിൽ മൂന്നാമനാണ്. പക്ഷേ അദ്ദേഹം കൊച്ചു കേരളത്തിലെ കറുകപ്പുല്ല് തേടി വരുമെന്ന് തോന്നുന്നില്ല. ഇന്ത്യയിൽ എത്രയോ കരിമ്പിൻ തോട്ടങ്ങളുണ്ട്. രമേശ് ചെന്നിത്തല പ്രായവും പ്രവർത്തന പാരമ്പര്യവുമുള്ളള നേതാവാണ്. എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാനുള്ള മെയ് വഴക്കമുണ്ട്. വിവാദങ്ങളില്ല. ആരുമാകാൻ സാധിക്കാതെ എല്ലാവർക്കും വേണ്ടി മാറിക്കൊടുത്ത് എല്ലാം സഹിച്ചുകൊടുത്ത നേതാവാണ്.

വി.ഡി സതീശൻ പ്രഗത്ഭനായ പ്രതിപക്ഷ നേതാവായിരുന്നു. വിരൽചൂണ്ടി പ്രതിപക്ഷത്തെ നയിച്ചെന്നും വെള്ളാപ്പളളി പറഞ്ഞു.

 പ്ര​തി​ഭ​ ​തോ​റ്റ​ത് ഗ്രൂ​പ്പി​സം​ ​കാ​ര​ണം: വെ​ള്ളാ​പ്പ​ള്ളി

​കാ​യം​കു​ള​ത്ത് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ത​ന്നെ​ ​പി​ന്തു​ണ​ച്ചി​ല്ലെ​ന്ന​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​യു.​പ്ര​തി​ഭ​യു​ടെ​ ​ആ​രോ​പ​ണം​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​നി​ഷേ​ധി​ച്ചു.​ ​പ്ര​തി​ഭ​ ​തോ​റ്റ​ത് ​കാ​യം​കു​ള​ത്ത് ​സി.​പി.​എ​മ്മി​ലെ​ ​ഗ്രൂ​പ്പി​സം​ ​കാ​ര​ണ​മാ​ണ്.​ ​സ്വ​ന്തം​ ​കു​റ്റം​ ​ക​ണ്ടു​ ​പി​ടി​ക്കാ​തെ​ ​മ​റ്റു​ള്ള​വ​രെ​ ​കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ്.​ ​പ്ര​തി​ഭ​യ്ക്ക് ​കാ​യം​കു​ള​ത്ത് ​മ​ത്സ​രി​ക്കാ​ൻ​ ​യോ​ഗ്യ​ത​യി​ല്ലെ​ന്ന് ​അ​വി​ടെ​ ​വോ​ട്ട​ർ​മാ​ർ​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്ന് ​വെ​ള്ളാ​പ്പ​ള്ളി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VELLAPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA