
ആലപ്പുഴ: ആറായിരത്തിലധികം പേർ അണിനിരന്ന ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് മാരത്തൺ ആലപ്പുഴ ബീച്ചിൽ അരങ്ങേറി. തുടർച്ചയായി ആറാം തവണയാണ് ആലപ്പുഴിലെ സ്പോർട്സ് ക്ലബായ അത്‌ലറ്റിക്കോ ഡി മാരത്തൺ സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരായ സന്ദേശവുമായാണ് ഇക്കുറി പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തിന്റെ നാനാഭാഗങ്ങളിലുള്ള അത്‌ലറ്റുകളും സാധാരണക്കാരും കുട്ടികളും കടുത്ത വെയിലിനെ അവഗണിച്ചും പങ്കെടുത്തു. ബീച്ച് റണ്ണിന്റെ അഞ്ച് കിലോമീറ്റർ ഫ്ലാഗ് ഓഫ് കെ.സി.വേണുഗോപാൽ എം.പി നിർവഹിച്ചു. പത്ത് കിലോമീറ്റർ മത്സരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി.വിഷ്ണുവും അയൺമാൻ ഡോ. എസ്.രൂപേഷും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഫാമിലി ഫൺ റൺ ഡോ. അനിൽകുമാറും, ടോം തോമസും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |