
തൃശൂർ: പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐയ്ക്ക് അവകാശപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ ഒരു മാറ്റവുമില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ തൃശൂർ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച സി.അച്യുതമേനോൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫിലെ പദവികൾ ഏതെങ്കിലും ഒരു പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ല. അടിയന്തരാവസ്ഥയിൽ തെറ്റുപറ്റിയപ്പോൾ അത് തിരുത്തുകയും ഏറ്റുപറയുകയും ചെയ്ത പാർട്ടിയാണ് സി.പി.ഐ.
സി.പി.എമ്മും തെറ്റുതിരുത്തിയിട്ടുണ്ട്. ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാനാണ് സി.പി.ഐ ശ്രമിച്ചിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. ലയനം എന്നത് പൈങ്കിളി പദമാണ്. ഐക്യത്തെക്കുറിച്ച് പറയുമ്പോൾ ലയനമാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് എന്ന് അവകാശപ്പെടുന്ന വി.ഡി. സതീശൻ ഏത് നേരവും ഗാന്ധിജിയെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.രാജൻ എം.എൽ.എ എൻഡോവ്മെന്റ് സമർപ്പണം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |