SignIn
Kerala Kaumudi Online
Sunday, 22 March 2026 4.48 PM IST

മുഹൂർത്തം! ഗെറ്റൗട്ട്; ഗുജറാത്ത് മുഖ്യമന്ത്രിയെയും പദ്മജയെയും വരണാധികാരി പുറത്താക്കി

Increase Font Size Decrease Font Size Print Page
bjp

തൃശൂർ: മുഹൂർത്തം തെറ്റാതെ പത്രിക സമർപ്പിക്കുന്നതിന് മുറിയിലേക്ക് ഇടിച്ചുകയറിയ തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി പദ്മജ വേണുഗോപാലിനെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെയും വരണാധികാരി ഗെറ്റൗട്ടടിച്ചു. ഇന്നലെ രാവിലെ തൃശൂർ ആർ.ഡി.ഒ ഓഫീസിലായിരുന്നു സംഭവം.

യു.ഡി.എഫിന് സ്ഥാനാർത്ഥി രാജൻ പല്ലനാണ് ആദ്യം പത്രിക നൽകാൻ അനുമതി നൽകിയത്. 10.30ന് ഓഫീസിലെത്തിയ രാജൻ പത്രിക നൽകി ഇറങ്ങുമ്പോൾ സമയം 11.10. തുടർന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഊഴമായി. സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണനും വി.എസ്.സുനിൽകുമാറുമുൾപ്പെടെയുള്ളവർ വരണാധികാരിയുടെ ഓഫീസിലെത്തി.

ഇതിനിടയിലാണ് പ്രകടനവുമായി എൻ.ഡി.എ സ്ഥാനാർത്ഥി പദ്മജയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമുൾപ്പെടെയുള്ളവർ എത്തിയത്. തുടർന്ന് മുഹൂർത്തം തെറ്റുമെന്ന് പറഞ്ഞ് പദ്മജയും പട്ടേലുമുൾപ്പെടെയുള്ളവർ മറ്റൊരു വാതിലിലൂടെ ഓഫീസിൽ കയറി. 11.30 മുതൽ 12.15 വരെ മുഹൂർത്തമാണെന്നും പത്രിക സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ ആദ്യം വന്നവരുടെ പത്രിക സ്വീകരിക്കണമെന്നും മുഹൂർത്തമല്ല ചട്ടമാണ് പ്രധാനമെന്നും മുൻമന്ത്രി വി.എസ്.സുനിൽകുമാർ തടസവാദമുന്നയിച്ചു. തുടർന്നാണ് പദ്മജയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമുൾപ്പെടെയുള്ളവരെ പുറത്തേക്ക് പോകാൻ വരാണാധികാരികൂടിയായ ആർ.ഡി.ഒ വിനോദ് രാജ് ആവശ്യപ്പെട്ടത്.

 പത്രികനൽകിയത് മുഹൂർത്ത ശേഷം

ആലങ്കോട് ലീലാകൃഷ്ണൻ പത്രിക സമർപ്പിച്ച ശേഷം 11.50നാണ് പുറത്തിറങ്ങിയത്. തുടർന്ന് പത്രിക സമർപ്പണത്തിന് കയറിയ പദ്മജയ്‌ക്ക് മുഹൂർത്തം കഴിയും മുമ്പ് നൽകാനായില്ല. ഒപ്പുകളും മറ്റും പരിശോധിച്ച ശേഷമാണ് പത്രിക സ്വീകരിച്ചത്. ഇതിന് സമയമെടുത്തതോടെയാണ് മുഹൂർത്തം മുടങ്ങിയത്.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.