SignIn
Kerala Kaumudi Online
Monday, 17 August 2026 2.47 AM IST

നടൻ ദേവൻ ബി.ജെ.പി വിട്ടു

1

ചേർത്തല: നടൻ ദേവൻ ബി.ജെ.പി വിട്ടു,​ വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജി വച്ചു. ന്യൂഡൽഹി ആസ്ഥാനമായുള്ള പാഞ്ചജന്യം ഭാരതം എന്ന സംഘടനയുടെ ശ്രീരാമ സാഗരം പരിപാടിയുടെ സമാപന സമ്മേളനം കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു രാജി പ്രഖ്യാപനം. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റുമായ വെള്ളാപ്പള്ളി നടേശന്റെ സാന്നിദ്ധ്യത്തിലാണ് ദേവൻ രാജി പ്രഖ്യാപനം നടത്തിയത്. സ്വന്തമായി പാർട്ടി രൂപീകരിച്ച് പ്രവർത്തനം നടത്തിയാണ് താൻ രാഷ്ട്രീയത്തിൽ വന്നതെന്ന് ദേവൻ പറഞ്ഞു. ബി.ജെ.പി യിൽ വൈസ് പ്രസിഡന്റ് വരെയായി.സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ, ശോഭാ സുരേന്ദ്രൻ എന്നിവർ മത്സരിച്ചപ്പോൾ അവർക്ക് വേണ്ടി നന്നായി പ്രവർത്തിച്ചു. അതിന്റെ ഗുണം അവർക്കുണ്ടായെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാഞ്ചജന്യം ഭാരതത്തിന്റെ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം നടൻ ദേവൻ വെള്ളാപ്പള്ളിക്ക് സമ്മാനിച്ചു. പാഞ്ചജന്യം ഭാരതം ദേശീയ ചെയർമാൻ ഡോ.ടി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA