
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം സീപോർട്ട് ഇന്റർനാഷണൽ ലിമിറ്റഡ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. തുറമുഖത്തിന്റെ സാദ്ധ്യതകളും ഭാവിയിൽ ലക്ഷ്യമിടുന്ന വികസന പ്രവർത്തനങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. നിക്ഷേപകർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. തുറമുഖത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സർക്കാർ നിരന്തര ഇടപെടൽ നടത്തുകയാണെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. റെയിൽ, റോഡ് കണക്ടിവിറ്റി വിപുലമാക്കണമെന്നും വിഴിഞ്ഞം ഇക്കോസിസ്റ്റം വികസിപ്പിക്കണമെന്നുമുൾപ്പെടെ ആവശ്യകതകൾ നിക്ഷേപകർ ഉന്നയിച്ചു. രാവിലെ 9 ന് വിഴിഞ്ഞം സീപോർട്ട് ഓഫീസിൽ എത്തിയ മുഖ്യമന്ത്രിയെ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |