SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

ദുബായിലേക്ക് യാത്രാക്കപ്പൽ

1

തിരുവനന്തപുരം: 'മിഷൻ സമുദ്ര‌യുടെ ഭാഗമായി കൊച്ചിയിൽ ക്രൂസ് ടെർമിനൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കൊച്ചിയിൽ നിന്ന് ദുബായിലേക്കും, ഗോവയിലേക്കും യാത്രാക്കപ്പൽ സർവീസുകളുണ്ടാവും. കാസർകോട്- തിരുവനന്തപുരം സർവീസും തുടങ്ങും. 44 നദികളെയും കായലുകളെയും ബന്ധിപ്പിച്ച് റിവർ ക്രൂയിസ് പദ്ധതികളും നടപ്പാക്കും. കൊച്ചിൻ പോർട്ടിൽ ക്രൂയിസ് ടെർമിനലിന് സ്ഥലം നൽകും.

□ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും കണ്ടെയ്നർ സ്റ്റേഷനും 18 മിനി തുറമുഖങ്ങളും സംയോജിപ്പിച്ച് സംസ്ഥാനത്തെ തുറമുഖ നഗരമാക്കും. സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കും. ചരക്കു നീക്കത്തിന്റെ 60 ശതമാനം വരെ കടൽ മാർഗമാക്കും.

□വാട്ടർ ലോജിസ്റ്റിക്സും വെസ്സൽ ലോജിസ്റ്റിക്സും ഉണ്ടാകണം. കൊച്ചിയിൽ വലിയ ഓഷ്യനേറിയം തുറക്കും. മാരിടൈം ഹിസ്റ്ററി മ്യൂസിയം സ്ഥാപിക്കും.

□. തുറമുഖാധിഷ്‌ഠിത കോഴ്സുകൾ സർവകലാശാലകളിൽ തുടങ്ങും. മാരിടൈം ഹിസ്റ്ററി, മാരിടൈം ലാലോ, ലോജിസ്റ്റിക്സ് കോഴ്സുകളുണ്ടാവും. .

□ലോകത്തെവിടെയും തുറമുഖം ആരംഭിക്കാനുള്ള സഹായത്തിന് കൺസൾട്ടൻസി തുടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRUISE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA