
ഇടുക്കി: കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം 100 മീറ്ററിൽ 38 വർഷത്തെ റെക്കാഡ് തകർത്ത 'കാൽവരി എക്സ്‌പ്രസ് " ദേവപ്രിയ ഷൈബുവിന് വീടായി. കാൽവരി മൗണ്ടിൽ സി.പി.എം നിർമ്മിച്ച 'സ്നേഹ വീടി"ന്റെ താക്കോൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുടുംബത്തിന് കൈമാറി. അടച്ചുറപ്പുള്ള വീടില്ലാത്ത ദേവപ്രിയയുടെ റെക്കാഡ് നേട്ടത്തിന് പിന്നാലെ സി.പി.എം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് വീട് നിർമ്മിച്ച് നൽകുമെന്ന് അറിയിച്ചിരുന്നു.
2025 ഒക്ടോബർ 29ന് തറക്കല്ലിട്ട വീടിന്റെ നിർമ്മാണം അതിവേഗത്തിലാണ് പൂർത്തിയാക്കിയത്. 25 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച വീട്ടിലേയ്ക്കുള്ള ഗൃഹോപകരണങ്ങൾ ഡി.വൈ.എഫ്.ഐ,ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റികളാണ് വാങ്ങി നൽകിയത്. സി.എച്ച്.എസ് കാൽവരിമൗണ്ടിലെ വിദ്യാർത്ഥിയായ ദേവപ്രിയ കാൽവരി മൗണ്ട് പാലത്തുംതലയ്ക്കൽ ഷൈബുവിന്റെയും ബിസ്മിയുടെയും മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |