
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കാഡ് ചെയ്ത് യൂട്യൂബിൽ പ്രചരിപ്പിച്ച അഭിഭാഷകൻ മാത്യൂസ് ജെ. നടുമ്പാറയ്‌ക്ക് ഹൈക്കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്. സ്വമേധയാ എടുത്ത കോടതിഅലക്ഷ്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൗമെൻസെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ഹൈക്കോടതി രജിസ്ട്രി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇനിയൊരു ഉത്തരവുണ്ടാകും വരെ കേരളത്തിലെ കോടതികളിൽ ഓൺലൈനായോ വെർച്വലായോ ഹാജരാകുന്നതിൽ നിന്ന് അഡ്വ. മാത്യൂസ് ജെ. നെടുമ്പാറയെ വിലക്കിയിട്ടുണ്ട്. സെപ്തംബർ ഏഴിനകം വിശദീകരണം നൽകാനാണ് അഭിഭാഷകനോട് നിർദ്ദേശിച്ചിരിക്കുന്നത്. കോടതി നടപടികൾ റെക്കാർഡ് ചെയ്ത് പ്രചരിപ്പിക്കുന്നത് 2025ലെ ഇലക്ട്രോണിക് ഓഡിയോ-വീഡിയോ ലിങ്കേജ് റൂൾസ് (കേരളം) പ്രകാരം ചട്ടവിരുദ്ധമാണ്. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും അഭിഭാഷകൻ ഇത് അവഗണിച്ചെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയിലടക്കം ഹാജരാകുന്ന അഭിഭാഷകനാണ് മാത്യൂസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |