SignIn
Kerala Kaumudi Online
Tuesday, 21 April 2026 3.41 PM IST

ബി.ഇന്ദിരാദേവിയുടെ സംസ്‌കാരം നടന്നു

Increase Font Size Decrease Font Size Print Page
indira

തിരുവനന്തപുരം : കിഴക്കേകോട്ട സംതൃപ്തിയിൽ പ്രമുഖ വ്യവസായിയും രാജധാനി ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ പരേതനായ ജി.രമേശൻ കോൺട്രാക്ടറുടെ ഭാര്യ ബി.ഇന്ദിരാദേവിയുടെ സംസ്‌കാരം നടന്നു. തറവാടായ വെൺപാലവട്ടം തണ്ണിച്ചാൽ വീട്ടുവളപ്പിൽ ഇന്നലെ രാവിലെ 11ന് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ. ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് അന്തരിച്ച ബി.ഇന്ദിരാദേവിയുടെ മൃതദേഹം ഇന്നലെ രാവിലെ 10വരെ സംതൃപ്തിയിൽ പൊതുദർശനത്തിനു വച്ചു. അന്തി​മോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ എത്തി.

മന്ത്രി വി.ശിവൻകുട്ടി, മേയർ വി.വി.രാജേഷ്, മുൻ എം.പി മാരായ പീതാംബര കുറുപ്പ്, സുരേഷ് കുറുപ്പ്, അഡ്വ.സമ്പത്ത്, മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ, സി.പി.ജോൺ, കരമന ജയൻ, സുധീർ കരമന, കോലിയക്കോട് കൃഷ്ണൻ നായർ, മുൻ മേയർ സി.ജയൻ ബാബു, ടി.ശരത് ചന്ദ്രപ്രസാദ്, ശിവഗിരി മഠത്തിലെ സ്വാമി സുകൃതാനന്ദ, സിനിമാതാരങ്ങളായ മണിയൻപിള്ള രാജു, നന്ദു,ജോസ്, ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോ. കെ.കെ.മനോജൻ, ഡോ.ഭീമാ ഗോവിന്ദ്, എസ്.എൻ.രഘുചന്ദ്രൻ നായർ തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. സഞ്ചയനം 8ന് രാവിലെ 8.30ന് കിഴക്കേകോട്ട സംതൃപ്തിയിൽ നടക്കും.

TAGS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.