SignIn
Kerala Kaumudi Online
Sunday, 31 May 2026 12.21 PM IST

വെള്ളനാട്ട് പ്രഭാതസവാരിക്കിടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച സംഭവം, പരിക്കേറ്റ വയോധിക മരിച്ചു

READ ENGLISH VERSION
bike-accident

തിരുവനന്തപുരം: വെള്ളനാട് ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്ന വയോധിക മരിച്ചു. ഞായറാഴ്‌ച പുലർച്ചെ അഞ്ച്മണിക്ക് പ്രഭാതസവാരിക്കിറങ്ങിയ രണ്ട് വയോധികരെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ വെള്ളനാട് സ്വദേശി ഗീത (75) ആണ് മരിച്ചത്. ഇവരുടെ ബന്ധുവിനും കാര്യമായ പരിക്കേറ്റിരുന്നു.

ഗുരുതരാവസ്ഥയിലായ ഗീത മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. വെള്ളനാട് സ്വദേശി നിതിൻ കൃഷ്‌ണനാണ് സംഭവത്തിലെ പ്രതി. വളവിൽ പെട്ടെന്ന് ആളുകളെ കണ്ടപ്പോൾ വാഹനം നിയന്ത്രണം വിട്ടെന്നും ഭയന്നുപോയെന്നും നിതിൻ കൃഷ്‌ണൻ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്‌ത് പിന്നീട് ജാമ്യത്തിൽ വിട്ടു.

അമിത വേഗത്തിലായിരുന്നു നിതിൻ കൃഷ്‌ണൻ വാഹനമോടിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. അപകടശേഷം ഇയാൾ വാഹനം നിർത്താതെ സ്ഥലംവിട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BIKE ACCIDENT, ELDERLY, WOMAN DIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA