
തിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു പ്രവൃത്തി ദിവസം മാത്രം ബാക്കി നിൽക്കെ പ്രമുഖർ ഇന്നലെ കൂട്ടത്തോടെ പത്രിക സമർപ്പിച്ചു. ഇന്നലെ വരെ 575 പത്രികകളാണ് സമർപ്പിച്ചത്. നാളെകൂടി മാത്രമേ പത്രിക സമർപ്പിക്കാനാകൂ.
പ്രകടനത്തോടെ എത്തിയാണ് വിവിധ ജില്ലകളിൽ മന്ത്രിമാരും മുന്നണി നേതാക്കളും പത്രിക സമർപ്പിച്ചത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, റോഷി അഗസ്റ്റി, കെ. രാജൻ, കെ.ബി. ഗണേശ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, ജെ. ചിഞ്ചുറാണി, കെ.കെ. ശൈലജ എന്നിവർ ഇന്നലെ പത്രിക നൽകി.
ഹരിപ്പാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ തുടങ്ങിയവരും പത്രിക സമർപ്പിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും പത്രിക സമർപ്പിച്ചു. അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയുള്ള ജി. സുധാകരനും പത്രിക നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |